ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രി ആരിബ ഖാന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രി ആരിബ ഖാന്. ബി.ജെ.പിയെയും എ.എ.പിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കന്നിയങ്കമാണ് ആരിബയുടേത്. ഏക സിവില്‍ കോഡും സിഎഎയുമൊക്കെ പറഞ്ഞ് വോട്ടു ചോദിക്കുന്ന ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ആരിബയുടെ പ്രചാരണം. എ.എ.പിയും ബി.ജെ.പിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ആരിബ ഖാന് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright