ഇലന്തൂര്‍ നരബലികേസ്, റോസിലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി…
ഇലന്തൂര്‍ നരബലികേസ്, റോസിലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസിലിന്റെ മക്കളായ മഞ്ജുവും, സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. റോസിലിന് വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിശദമായ പരിശോധനയ്ക്കായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright