കൊച്ചി മുസരീസ് ബിനാലെ ഡിസംബര്‍ 12 ന് ആരംഭിക്കും
കൊച്ചി മുസരീസ് ബിനാലെ ഡിസംബര്‍ 12 ന് ആരംഭിക്കും. 120 ദിവസം നീളുന്ന ബിനാലെ ഏപ്രില്‍ 10 നാണ് അവസാനിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന 90 കലാകാരന്മാര് സംഗമിക്കുന്നതാണ് കൊച്ചി ബിനാലെ. കൊച്ചി ബിനാലയുടെ പത്താം വാര്‍ഷികം കൂടിയാണിത്. ഞങ്ങളുടെ സിരകളിലൊഴുകുന്നത് മഷിയും തീയും എന്നതാണ് ഇത്തവണ്ണത്തെ മുദ്രാവാക്യമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണാചാരി.
മനോഹരങ്ങളായ കലാസൃഷ്ടികളുമായി ബിനാലെ 2022 ന്റെ ഒരുക്കം അവസാന ഘട്ടത്തിലെത്തി. ഇരുനൂറിലേറെ കലാസൃഷ്ടികളാണ് കലാസ്വാദകര്‍ക്കായി ഒരുങ്ങുന്നത്. കോവിഡിന് ശേഷമുള്ള ബിനാലെ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.
മഹാമാരിക്കാലത്തെ അതിജീവിച്ച ശുപ്രതീക്ഷയുടെ കലാരൂപങ്ങളും ബിനാലയില്‍ ഉണ്ടാകും. ഫോര്‍ട്ട്കൊച്ചിയിലെ ആസ്പിന്‍ വാള് ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ ഹൗസ്, എറണാകുളത്തെ ആര്‍ട്ട് ഗാലറി, ദര്‍ബാര്‍ ഹാള്‍ എന്നിവയാണ് പ്രധാന വേദികള്‍.
Photo Courtesy : Google/ images are subject to copyright