മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

ഇന്നലെ വൈകിട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നാലിന് 141.30 അടിയില്‍ എത്തി. മുല്ലപ്പെരിയാറില്‍ അനുവദിച്ചിരിക്കുന്ന ജലനിരപ്പ് 142 അടിയാണ്. 142 അടിയിലെത്തിയാല്‍ വെള്ളം സ്പില്‍വേ വഴി ഇടുക്കി ഡാമിലേക്കു തുറന്നു വിടും.

ഇത്തവണ ഇടുക്കി ജില്ലയില്‍ തുലാവര്‍ഷം ശക്തമായിരുന്നു. ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം ലഭിക്കേണ്ടതിനേക്കാള്‍ 23% അധികം മഴയാണ് ഇന്നലെ ജില്ലയില്‍ പെയ്തത്. തമിഴ്‌നാട്ടിലെ തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ 5 ജില്ലകള്‍ കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യത്തിനും ആശ്രയിക്കുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെയാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.