ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജജി
ചില ജീവനക്കാര്‍ നല്കിയ ഹര്‍ജജി ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ച് ഈ മാസം ആറിന് പരിഗണിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായവും കോടതി തേടി. 56 എന്ന പെന്ഷന് പ്രായപരിധി 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ തന്നെ കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന ജഡ്ജിമാരുടെ പാനല്‍ നല്കിയ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു ഇത്.
Photo Courtesy : Google/ images are subject to copyright