ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡേന് സ്ഥാനമൊഴിയുന്നു
ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡേന് അടുത്ത മാസം ഏഴിന് സ്ഥാനമൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു രാജി പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിന്‍ഡ അറിയിച്ചു. ജസിന്‍ഡ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും.
2017 ല്‍ 37-ാം വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനം ഏല്ക്കുമ്പോള് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 2017 ല്‍ സഖ്യകക്ഷിയുടെ പിന്തുണയോടെ അധികാരത്തിലെത്തിയ ജസിന്‍ഡ 2020 ലെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ മികച്ച ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിച്ചു.
Photo Courtesy : Google/ images are subject to copyright