പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറില്ലാത്ത ഭക്ഷണം പൊതികള്‍ നിരോധിച്ചു
ഭക്ഷണം പാകചെയ്തതിനെ സംബന്ധിച്ച സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവിട്ടത്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. നേരത്തെ ഹോട്ടല്‍ വ്യാപാരികളുമായി നടന്ന ചര്‍ച്ചയിലുണ്ടായ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്. ഫുഡ്സേഫ്റ്റി ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്തു രണ്ടു മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്.
Photo Courtesy : Google/ images are subject to copyright