ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സിന്റെ വിജയം
ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സിന്റെ വിജയം. ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 160 റണ്‍സെടുക്കാനാണ് സാധിച്ചത്. അവസാന ഓവറില്‍ 13 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്.
അക്സര്‍ പട്ടേല്‍ എറിഞ്ഞ ഓവറില്‍ 10 റണ്‍സ് മാത്രമേ ശ്രീലങ്കയ്ക്ക് അടിച്ചെടുക്കാനായുള്ളൂ. നാല് വിക്കറ്റ് നേടി ശിവം മാവി ട്വന്റി 20 അരങ്ങേറ്റം ഗംഭീരമാക്കി.
ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി ദീപക് ഹൂഡ (41), ഇഷാന് കിഷന് (37) എന്നിവര്‍ ദേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
Photo Courtesy : Google/ images are subject to copyright