ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം, ഇന്ത്യയ്ക്ക് 67 റണ്‍സ് വിജയം
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 67 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ലങ്കയ്ക്കായി ദസൂണ്‍ ശനക 88 ബോളില്‍ പുറത്താകാതെ 108 റണ്‍സെടുത്തു.നിസ്സങ്ക 72, ഡിസില്‍വ 47 എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി ഉമ്രാന് മാലിക്ക് എട്ടോവറില്‍ 57 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. തുടക്കത്തിലേ ലങ്കയെ വിറപ്പിച്ച സിറാജ് ഏഴ് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിക്കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തത്. കോലി 87 പന്തില്‍ 113 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 83 (67), ശുഭ്മാന്‍ ഗില്‍ 70 (60 ) എന്നിവരും തിളങ്ങി.
Photo Courtesy : Google/ images are subject to copyright