ദിലീപിന് തിരിച്ചടി, മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി
പ്രോസിക്യൂഷന് മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. മഞ്ജു വാര്യരെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച് ദിലീപ് നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രോസിക്യൂഷന് തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.ഒരു മാസത്തിനകം വിസ്താരം പൂര്‍ത്തിയാക്കാനാകും.ഹര്‍ജികള്‍ മാര്‍ച്ച് 24 ന് പരിഗണിക്കും.
Photo Courtesy : Google/ images are subject to copyright