പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ പരീക്ഷാ സമയം നീട്ടി നല്‍കും
ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ടൈപ്പ് വണ്‍ ഡയബറ്റീസ് ഫൗണ്ടേഷനും രക്ഷിതാക്കളും നല്കിയ നിവേദനത്തെ തുടര്‍ന്നാണ് അധിക സമയമനുവദിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്.
Photo Courtesy : Google/ images are subject to copyright