വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് കെഎസ്ആര്‍ടിസിയുടെ പുതിയ ഫോര്‍മുല
2022 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ വിരമിച്ചവര്‍, 2022 ഏപ്രില്‍ 30 നും ജൂണ്‍ 30 നും ഇടയില്‍ വിരമിച്ചവര്‍, 2022 ജൂലൈ 31 നും ഡിസംബര്‍ 31 നും ഇടയില്‍ വിരമിച്ചവര്‍ എന്നിങ്ങനെ ജീവനക്കാരെ മൂന്ന് ഗ്രൂപ്പ് ആക്കി തിരിക്കും. പിന്നീട് ഘട്ടം ഘട്ടം ആയി ആനുകൂല്യങ്ങള്‍ നല്‍കും. എല്ലാവര്ക്കും ഒരു ലക്ഷം രൂപ സമാശ്വാസ ധനസഹായം നല്‍കും.
നിലവില്‍ അടുത്ത 45 ദിവസത്തിനുള്ളില്‍ 10 കോടി രൂപയില്‍ കൂടുതല്‍ കണ്ടെത്താനാവില്ലെന്നും കെ എസ് ആര് ടി സി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഈ കാലയളവില്‍ വിരമിച്ച ആയിരത്തില്‍ അധികം ജീവനക്കാരില്‍ 978 പേര്‍ക്ക് ഇതുവരെ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. സാവകാശം വേണമെന്നും കെഎസ് ആര് ടി സി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Photo Courtesy : Google/ images are subject to copyright