എസ് എസ് എല്‍ സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 9, 10 തീയതികളില്‍ ആരംഭിക്കും

എസ് എസ് എല്‍ സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 9, 10 തീയതികളില്‍ ആരംഭിക്കും
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ 9 മുതലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ 10നും ആരംഭിക്കും. എ​സ്എ​സ്എ​ൽ​സി​ക്ക് സം​സ്ഥാ​ന​ത്ത് 2,960 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,19,363 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.
ഇ​തി​ൽ 1,76,158 പേ​ർ മ​ല​യാ​ളം മീ​ഡി​യ​ത്തി​ലും 2,39,881 പേ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലും 1,283 പേ​ർ ത​മി​ഴി​ലും 2,041 പേ​ർ ക​ന്ന​ഡ​യി​ലു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. മ​ല​പ്പു​റം എ​ട​രി​ക്കോ​ട് പി​കെ​എം​എം​എ​ച്ച്എ​സി​ലാ​ണ് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തു​ന്ന​ത്, 1,876 പേ​ർ. കു​റ​വ് മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ർ​ക്ക​ര എ​ച്ച്എം​എ​ച്ച്എ​സി​ൽ. ഇ​വി​ടെ ഒ​രു വി​ദ്യാ​ർ​ഥി മാ​ത്ര​മേ പ​രീ​ക്ഷ​യ്ക്ക് ഉ​ള്ളു.
 
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് 2023 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,42,028 പേ​രാ​ണ് എ​ഴു​തു​ന്ന​ത്. പ്ല​സ് വ​ണ്ണി​ന് 4,24,978 പേ​രാ​ണു​ള്ള​ത്. കൂ​ടു​ത​ൽ പേ​ർ മ​ല​പ്പു​റ​ത്താ​ണ്. പ്ല​സ് ടു​വി​ന് 80,779 പേ​രും പ്ല​സ് വ​ണി​ന് 78,824 പേ​രും. പ്ല​സ് ടു​വി​ന് കു​റ​വ് വ​യ​നാ​ട്ടി​ലും (11,178 പേ​ർ). പ്ല​സ് വ​ണി​ന് കു​റ​വ് ഇ​ടു​ക്കി​യി​ലും (10,700 പേ​ർ). 30 വ​രെ​യാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ.
 
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.