ടിക്‌ടോക് നിരോധിച്ചതില്‍ സന്തോഷമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ടിക്‌ടോക് നിരോധിച്ചതില്‍ സന്തോഷമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ചൈനീസ് സോഷ്യല്‍മീഡിയ ആപ്പായ ടിക്‌ടോക് നിരോധിച്ചതില്‍ സന്തോഷമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ, യു.എസ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ സൈബര്‍ സുരക്ഷാ കാരണങ്ങളാലാണ് ടിക്‌ടോകിന് ഭാഗിക നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

സുരക്ഷ എന്നതിനേക്കാള്‍ തന്റെ കുട്ടികള്‍ ഇനി ടിക് ടോക്ക് ഉപയോഗിക്കില്ലല്ലോ എന്നത് സന്തോഷം നല്‍കുന്നുവെന്ന് ഒട്ടാവയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു. ട്രൂഡോക്ക് മൂന്ന് മക്കളാണ്.
‘ഞാന്‍ അവരുടെ സ്വകാര്യതയിലും അവരുടെ സുരക്ഷയിലും ശ്രദ്ധാലുവാണ്. അതിനാല്‍ സര്‍ക്കാര്‍ ഇഷ്യൂ ചെയ്ത അവരുടെ ഫോണുകളില്‍ ഇനി ടിക് ടോക് ലഭിക്കാത്തതില്‍ എനിക്ക് സന്തോഷമുണ്ട്’ -ട്രൂഡോ പറഞ്ഞു. ‘അത് അവര്‍ക്ക് വലിയ നിരാശയായിരുന്നു. ‘ശരിക്കും ഇത് ഞങ്ങള്‍ക്ക് ബാധകമാണോ ഡാഡ്?’ എന്നവര്‍ ചോദിച്ചു. ട്രൂഡോ പറഞ്ഞു.

ടിക്‌ടോക് സ്വകാര്യതക്കും സുരക്ഷക്കും അസ്വീകാര്യമായ അപകടമുണ്ടാക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ മാസമാണ് നിരോധനം പ്രഖ്യാപിച്ചത്. ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ആപ് ഉയര്‍ത്തുന്ന സ്വകാര്യതയെയും സുരക്ഷാ അപകടങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയാണ് സര്‍ക്കാര്‍ നല്‍കിയ ഉപകരണങ്ങളില്‍ ടിക് ടോക് നിരോധിക്കാനുള്ള കാനഡയുടെ തീരുമാനം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.