യുഎഇ ഡിജിറ്റല്‍ ദിര്‍ഹം നടപ്പാക്കുന്നു

യുഎഇ  ഡിജിറ്റല്‍ ദിര്‍ഹം നടപ്പാക്കുന്നു

പണമിടപാടുകള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യം വെച്ചും, സാമ്പത്തികമേഖലയിലെ ഭാവി മുന്നേറ്റങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടും ക്രിപ്റ്റോ കറന്‍സികള്‍ക്ക് സമാനമായ ഡിജിറ്റല്‍ ദിര്‍ഹം യുഎഇ നടപ്പിലാക്കുന്നു.
ഇതിനായി അബുദാബിയിലെ ജി 42 ക്ലൗഡുമായും ഡിജിറ്റല്‍ ഫിനാന്‍സ് സേവനദാതാക്കളായ ആര്‍ 3 യുമായുമുള്ള സേവനക്കരാറില്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് ഒപ്പിട്ടു. രാജ്യത്തിനകത്തും പുറത്തും പണമിടപാടുകള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യം മുന്നില്‍കണ്ട് ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. സെന്‍ട്രല്‍ ബാങ്ക് ആരംഭിച്ച ഫിനാന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പദ്ധതിയുടെ 9 സംരംഭങ്ങളിലൊന്നാണ് പദ്ധതിയെന്നും യുഎഇയെ ആഗോളസാമ്പത്തീക കേന്ദ്രമായി ഉറപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ബലാമ അറിയിച്ചു. മാര്‍ച്ച്‌ ആദ്യത്തില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 65 രാജ്യങ്ങളില്‍ ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുന്നത് ആലോചിച്ചു വരികയാണ്. ഇവയില്‍ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച 18 രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യമാണ് യുഎഇ. യുകെ, യു എസ്, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഇന്ത്യ, ജപ്പാന്‍, ജോര്‍ദാന്‍, കസാക്കിസ്ഥാന്‍, ലാവോസ്, മോണ്ടിനെഗ്രോ, ഫിലിപ്പൈന്‍സ്, റഷ്യ, സൗദി അറേബ്യ, തുര്‍ക്കിയ, യുക്രെയിന്‍ എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങള്‍. സാമ്പത്തിക മേഖലയിലെ നവീകരണം സാധ്യമാക്കുന്നതിന് യുഎഇ സെന്‍ട്രല്‍ ബാങ്കും ഇന്ത്യന്‍ റിസര്‍വ്വ് ബാങ്കും കഴിഞ്ഞ ദിവസം പ്രാരംഭ കരാറില്‍ ഒപ്പു വച്ചിരുന്നു. രാജ്യാന്തര തലത്തില്‍ ഡിജിറ്റല്‍ കറന്‍സികള്‍ നടപ്പിലാക്കുന്ന പദ്ധതി ഇതില്‍ ഉള്‍പ്പെട്ട ഒന്നാണ്.

Photo Courtesy : Google/ images are subject to copyright      

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.