രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. നടപടി ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. അതേസമയം ഒ.ബി.സി വിഭാഗത്തെ രാഹുല്‍ അപമാനിച്ചെന്ന് ആരോപിച്ച് ക്യാമ്പയിന് നടത്താനാണ് ബി.ജെ.പി നീക്കം. ഒ.ബി.സി വിഭാഗത്തില്‍ പെടുന്നതാണ് മോദി സമുദായം. കോലാറിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അപമാനിച്ചത് മോദി സമുദായത്തെയാണെന്നാണ് ബി.ജെ.പി നിലപാട്. രാജ്യവ്യാപകമായി ഈ പ്രചാരണം നടത്തി ഒ.ബി.സി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കം ബി.ജെ.പി ആരംഭിച്ചു. 2024 ല്‍ ഒ.ബി.സി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാം എന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ നേടിയ പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യം കൂടി ബി.ജെ.പിക്കുണ്ട്. ഒ.ബി.സി മോര്‍ച്ച നേതാക്കള്‍ ഇതുമായി ബന്ധപെട്ട പ്രചാരണം ഇന്ന് മുതല്‍ രാജ്യവ്യാപകമായി നടത്തും.
Photo Courtesy : Google/ images are subject to copyright