സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന, ഒരു മാസത്തിനിടെ 20 മരണം

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന, ഒരു മാസത്തിനിടെ 20 മരണം

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഒരു മാസത്തിനിടെ 20 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചു.ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഒമിക്രോണ്‍ വകഭേദമാണ് വ്യാപിക്കുന്നതെന്ന് വ്യക്തമായി. പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.

ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവിതശൈലി രോഗം ഉളളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികളും ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്.ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.