36 ഉപഗ്രഹത്തെ കൃത്യമായി ബഹിരാകാശത്തെ ലക്ഷ്യത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

36 ഉപഗ്രഹത്തെ കൃത്യമായി ബഹിരാകാശത്തെ ലക്ഷ്യത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

വണ്‍വെബിന്റെ 36 ഉപഗ്രഹത്തെ കൃത്യമായി ബഹിരാകാശത്തെ ലക്ഷ്യത്തിലെത്തിച്ച് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ ഒന്‍പതിനായിരുന്നു വിക്ഷേപണം.
10.15 ഓടെ ദൗത്യം പൂര്‍ത്തിയായി. എല്ലാ ഉപഗ്രഹങ്ങളില്‍നിന്നുമുള്ള സിഗ്‌നലുകള്‍ ലഭിച്ചുതുടങ്ങിയതായി വണ്‍വെബ് അറിയിച്ചു. 5805 കിലോഗ്രാം ഭാരമുള്ള 36 ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം എല്‍വിഎം 3 റോക്കറ്റിന്റെയും തദ്ദേശീയമായ ക്രയോജനിക് സാങ്കേതിക വിദ്യയുടെയും വിശ്വാസ്യത വര്‍ധിപ്പിച്ചു. വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണിക്കൃഷ്ണന്‍നായര്‍, എല്‍പിഎസ്സി ഡയറക്ടര്‍ ഡോ. വി നാരായണന്‍, മിഷന്‍ ഡയറക്ടര്‍ എസ് മോഹന്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.