മറുനാടൻ മലയാളിക്ക് പൂട്ട് വീണു. കംപ്യൂട്ടറുകൾ പിടിച്ചെടുത്തു. സ്ഥാപനത്തിൽ പ്രവേശിക്കുന്നതിൽ നിന്നും ജീവനക്കാർക്ക് വിലക്ക്

ജനാധിപത്യവ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തോടുള്ള കടന്നുകയറ്റം അനുവദനീയമല്ല. വ്യക്തികളോടുള്ള പക തീർക്കാൻ ഒരു സ്ഥാപനത്തിന്റെ പൂട്ടിക്കുക എന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. കാരണം നിരവധിപേരുടെ തൊഴിൽ നഷ്ട്ടപ്പെടാൻ അതിടയാക്കും. മറുനാടൻ മലയാളി ഉടമ ഷാജൻ സക്കറിയക്കെതിരെ ഇപ്പോൾ നടക്കുന്ന പ്രവർത്തികളാണ് ഇത്തരമൊരു എഴുത്തിനാധാരം. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നുള്ള കാര്യത്തിൽ തർക്കമില്ല. ഈ രാജ്യത്ത് ശക്തമായ നിയമവ്യവസ്ഥയുണ്ട്,നീതിന്യായക്കോടതികളുണ്ട്, ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളുമുണ്ട്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. ഒരു അപകീർത്തികേസിന്റെ പേരിൽ സംസ്ഥാനമൊട്ടാകെയുള്ള റിപ്പോർട്ടമാരുടെയുൾപ്പെടെയുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തുകയും അവരുടെ ലാപ്ടോപ്പ് പോലുള്ളവ പിടിച്ചെടുക്കുകയും ഓഫീസുകളിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയും ഫലത്തിൽ സ്ഥാപനത്തെ പൂട്ടിക്കുകയും ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതല്ല. നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ സത്യസന്ധമായി പൊതുജനങ്ങളിലെത്തിക്കുക എന്ന മാധ്യമധർമ്മം മാധ്യമങ്ങളും പാലിക്കേണ്ടതുണ്ട്. വാർത്തകൾ സത്യസന്ധവും നിഷ്പക്ഷവും ആയിരിക്കണം. എന്ത് കാരണത്തിന്റെ പേരിലായാലും വ്യക്തികളോടുള്ള അഭിപ്രായവ്യത്യാസത്തിന് ഒരു സ്ഥാപനത്തെ ആശ്രയിച്ചുജീവിക്കുന്ന തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന നടപടികൾ അങ്ങേയറ്റം അപലപനീയമാണ്. മാധ്യമമേഖലയിലെന്നല്ല മറ്റേത് മേഖലയിലായാലും വ്യക്തികൾ തമ്മിലുള്ള പക പ്രസ്ഥാനങ്ങളിലേക്ക് തിരിയുകയാണെങ്കിൽ ഈ രാജ്യത്ത് “പൂട്ടിക്കെട്ടിക്കൽ” എന്നത് സർവ്വസാധാരണമാകും എന്നതിൽ തർക്കമില്ല ഒപ്പം തൊഴിൽ നഷ്ട്ടവും തൊഴിലില്ലായ്മയും നടമാടുമെന്നതും പകൽ പോലെ വ്യക്തമാണ്. ജനനന്മയ്ക്കും നാടിൻറെ വളർച്ചയ്ക്കുമുതകുന്നതരത്തിൽ ഓരോ പൗരനും പ്രവർത്തിക്കേണ്ട അനിവാര്യഘട്ടത്തിലൂടേയാണ് നാം ഇന്ന് കടന്നുപോകുന്നത്. സംരഭങ്ങൾക്ക് ഏറെ ഫലഭൂയിഷ്ടമായ അന്തരീക്ഷമാണ് നമ്മുടെ നാട്ടിനുള്ളത് . ഇത്തരം പ്രവണതകൾ നമ്മുടെ നാട്ടിലേക്ക് സംരംഭം തുടങ്ങാനായി ചിന്തിക്കുന്നവരെ പിൻവലിക്കുമെന്നത് ഏതൊരാൾക്കും ചിന്തിക്കാവുന്നതേയുള്ളു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.