ഡോക്ടര്‍ വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി
കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ മന്ത്രി വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മുന്നറിയിപ്പില്ലാതെ എത്തിയ മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. മരണത്തിന് പിന്നാലെ വന്ദന എക്സ്പീരിയന്‍സ്ഡ് അല്ലെന്നും അതുകൊണ്ടാണ് അക്രമമുണ്ടായപ്പോള്‍ ഭയന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ ജി മോഹനന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.
Photo Courtesy : Google/ images are subject to copyright