അരിക്കൊമ്പന്‍ ദൗത്യം തുടരും, ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിടും തമിഴ് നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി

അരിക്കൊമ്പന്‍ ദൗത്യം തുടരും, ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിടും തമിഴ് നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി

അരിക്കൊമ്പന്‍ ആക്രമണകാരിയല്ലന്നും സാധുവായ കാട്ടാനയാണെന്നും തമിഴ് നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി.

ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘത്തെ കാട്ടാനയെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി അറിയിച്ചു. അരിക്കൊമ്പന്‍ വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വയ്‌ക്കേണ്ടെന്നാണ് വനം വകുപ്പിന്റെ തീരുമാനം. ആന മേഘമല ഭാഗത്തേക്ക് തന്നെ സഞ്ചരിക്കുന്നതായാണ് സൂചനകള്‍.

കമ്പത്ത് നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ട് ദിവസം ക്ഷീണിതനായിരുന്നു.കാട്ടിനുള്ളില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആനയുടെ ആരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. അതേസമയം, മുതുമലയില്‍ നിന്നുള്ള ആദിവാസികള്‍ അടങ്ങുന്നവരുടെ പ്രത്യേക സംഘമാണ് അരിക്കൊമ്പന്‍ നിരീക്ഷണം തുടരുന്നത്.

ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തിയാണ് തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈല്‍ഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്‌നാട് താഴ്‌വരയിലേക്ക് മാറ്റാനായിരുന്നു നീക്കം.രണ്ട് ദിവസം തങ്ങിയ കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരത്തു നിന്ന് അരിക്കൊമ്പന്‍ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയെന്ന് ഇന്നലെ വ്യക്തമായിരുന്നു.

വടക്ക് – കിഴക്ക് ദിശയിലുള്ള എരശക്കനായ്ക്കന്നൂര്‍ ഭാഗത്തെ വനത്തിനുള്ളിലാണ് കൊമ്പനുള്ളതെന്ന് ഇന്നലെ സിഗ്‌നലുകളില്‍ നിന്ന് വ്യക്തമായി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.