ഇന്ത്യക്ക് എതിരെ ആസ്ട്രേലിയന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചു, ആരോപണവുമായി ബാസിത് അലി
ലണ്ടനില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് എതിരെ ആസ്ട്രേലിയന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണവുമായി പാകിസ്താന് മുന്‍ താരം ബാസിത് അലി.
15ാംഓവറില്‍ ഓസീസ് താരങ്ങള്‍ പന്ത് ചുരണ്ടിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കൃത്രിമം നടത്തിയതിന്റെ ആനുകൂല്യത്തിലാണ് ആസ്ട്രേലിയക്ക് വിരാട് കോഹ്ലിയേയും ചേതേശ്വര്‍ പൂജാരയേയും പുറത്താക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാമറൂണ്‍ ഗ്രീനും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് പൂജാരയേയും കോഹ്ലിയേയും പുറത്താക്കിയത്.
13 മുതല്‍ 18 വരെ ഓവറുകളിലാണ് ആസ്ട്രേലിയ കൃത്രിമം നടത്തിയത്. കോഹ്ലി പുറത്തായതിന് ശേഷം പന്തിന്റെ രൂപം മാറിയെന്ന് മനസിലാക്കിയ അമ്ബയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ പുതിയ പന്തെടുത്ത് ഓസീസ് താരങ്ങള്‍ക്ക് നല്കി. അപ്പോഴേക്കും ഇന്ത്യന്‍ ബാറ്റിങ്നിര തകര്‍ന്നിരുന്നുവെന്ന് ബാസിത് വ്യക്തമാക്കി.
പന്ത് ചുരണ്ടല്‍ ശ്രദ്ധിക്കാതിരുന്ന അംപയര്‍മാരുടെ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ബി.സി.സി.ഐ ഇക്കാര്യത്തില്‍ പരാതി നല്‍കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
Photo Courtesy : Google/ images are subject to copyright