കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോര്പ്പറേഷന്
കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചക്കുള്ളില്‍ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോര്പ്പറേഷന്. മൂന്നു കമ്പനികളുമായി കരാറിലായിട്ടുണ്ട്. ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആന്‍ഡ് പോളിമര്‍ സൊല്യൂഷന്, വി കെയര്‍ ഷോപ്പിംഗ് എന്നി ഏജന്‍സികള്‍ക്കാണ് കരാര്‍.
ഒരു ടണ്‍ ജൈവ മാലിന്യത്തിന് 4000 രൂപയാണ് നല്‍കുക. ഏജന്‍സികള്‍ എങ്ങോട്ടേക്കാണ് മാലിന്യം കൊണ്ടുപോകുന്നത് എന്ന് പരസ്യപ്പെടുത്തിയിട്ടില്ല. ബ്രഹ്മപുരത്തേക്ക് മാലിന്യ എത്തിക്കുന്നത് പൂര്‍ണമായും തടയും. ഇന്നലെ ചില ആശയകുഴപ്പത്തിന്റെ പേരിലാണ് അങ്ങോട്ട് എത്തിച്ചത് എന്നായിരുന്നു കോര്‍പ്പറേഷന്റെ വിശദീകരണം.
Photo Courtesy : Google/ images are subject to copyright