കൊച്ചുവേളി- മംഗളൂരു ജംഗ്ഷന് അന്ത്യോദയ ട്രെയിന്‍ സര്‍വീസ് ഇന്ന് മുതല്‍
കൊച്ചുവേളി – മംഗളൂരു ജംഗ്ഷന് അന്ത്യോദയ ട്രെയിന്‍ സ്പെഷല്‍ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സര്‍വീസ്. കൊച്ചുവേളിയില്‍ നിന്ന് ഈ മാസം 19 (ഇന്ന്), 26, അടുത്ത മാസം മൂന്ന്, 10 എന്നീ തിങ്കളാഴ്ചകളില്‍ രാത്രി 9.25 ന് പുറപ്പെടുന്ന ട്രെയിന്‍ (06649) പിറ്റേന്ന് രാവിലെ 9.15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.
മടക്ക ട്രെയിന്‍ (06650) ഈ മാസം 20, 27, അടുത്ത മാസം നാല്, 11 തീയതികളായ ചൊവ്വാഴ്ചകളില്‍ രാത്രി 8.10 ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ എട്ടിന് കൊച്ചുവേളിയില്‍ എത്തിച്ചേരും. 14 ജനറല്‍ കോച്ചുകളും ഒരു ഡിസേബിള്‍ഡ് കോച്ചുമാണ് ട്രെയിനില്‍ ഉണ്ടാവുക.
Photo Courtesy : Google/ images are subject to copyright