ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്. ഏറ്റവുമധികം ഗ്രാന്സ്ലാം കിരീടം നേടുന്ന താരമെന്ന ലോക റെക്കാര്‍ഡും ജോകോവിച്ച് സ്വന്തമാക്കി. ജോക്കോവിച്ചിന്റെ 23-ാം ഗ്രാന്സ്ലാം കിരീടനേട്ടമാണ് ഇത്.
ഫൈനലില്‍ നാലാം സീഡ് നോര്‍വേയുടെ കാസ്പര്‍ റൂഡിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ആദ്യ മൂന്നു സെറ്റുകളും സ്വന്തമാക്കിയായിരുന്നു ജോക്കോയുടെ ഏകപക്ഷീയ വിജയം. സ്കോര്‍: 7-6 (7/1), 6-3, 7-5. മുന്‍പ് 22 ഗ്രാന്സ്ലാം കിരീടങ്ങളുമായി ജോക്കോവിച്ചും റാഫേല്‍ നദാലും ഒപ്പത്തിനൊപ്പമായിരുന്നു.
Photo Courtesy : Google/ images are subject to copyright