ബ്രിജ് ഭൂഷനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ബ്രിജ് ഭൂഷനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ബ്രിജ് ഭൂഷണെതിരായ എഫ്.ഐ.ആറിന്റെ കോപ്പി ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. ”നരേന്ദ്ര മോദി, ഈ ഗുരുതര കുറ്റകൃത്യങ്ങള്‍ വായിക്കൂ. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്തയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാനെന്ന് ഞങ്ങള്‍ക്ക് പറഞ്ഞു തരൂ”.-പ്രിയങ്ക ട്വീറ്റ് ചെയ്തു.

രണ്ട് എഫ്.ഐറുകളിലായി ബ്രിജ് ഭൂഷണിനെതിരെ ഗുരുതര കുറ്റകൃത്യങ്ങളാണ് ഉന്നയിച്ചത്. സ്ത്രീകളെ മോശം രീതിയില്‍ സ്പര്‍ശിച്ചുവെന്നും പരിശീലന കേന്ദ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും വച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമുള്ള ആരോപണമാണ് എഫ്.ഐ.ആറിലുള്ളത്. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും താന്‍ വേട്ടയാടപ്പെടുകയാണെന്നുമാണ് ബ്രിജ് ഭൂഷന്റെ വാദം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.