റാന്നിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് എട്ട് കുട്ടികള്‍ക്ക് പരിക്ക്
റാന്നിയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് കുട്ടികള്‍ക്ക് പരിക്ക്. സംഭവസമയത്ത് ഈ കുട്ടികള്‍ മാത്രമേ ബസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ചെറുകുളഞ്ഞി ബദനി ആശ്രമം ഹൈസ്കൂളിലെ ബസാണ് മറിഞ്ഞത്. കുട്ടികളെ കയറ്റാന്‍ പോകുന്ന വഴിയായിരുന്നു അപകടം. പത്തനംതിട്ട ചോവൂര്‍മുക്കില്‍ വച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെ പുറത്തെടുത്തു.
Photo Courtesy : Google/ images are subject to copyright