ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ഫോണ്‍ പേ യിലൂടെ എങ്ങനെ റിട്ടേണ്‍ സമര്‍പ്പിക്കാം
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 2023-24 വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമയപരിധി ജൂലൈ 31 ആണ്. ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍ പേയിലൂടെ ഇനി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. ‘ഇന്‍കം ടാക്സ് പേയ്മെന്റ്’ എന്ന പേരിലാണ് ഫോണ്‍പേ ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.
ഫോണ്‍ പേ വഴി എങ്ങനെ ആദായ നികുതി അടയ്ക്കാം
പ്ലേ സ്റ്റോറില്‍ നിന്ന് ഫോണ്‍ പേ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. പുതിയ ഫീച്ചര്‍ പ്രകാരം ആദായ നികുതി ഐക്കണ്‍ ആപ്പില്‍ വന്നിട്ടുണ്ടാകും.
ഇന്‍കം ടാക്സ് പേയ്മെന്റ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആദായ നികുതി അടയ്ക്കേണ്ട പേജിലേക്ക് കടക്കാം.
തുടര്‍ന്ന് വരുന്ന ടാബില്‍ അടയ്ക്കേണ്ട തരം, മൂല്യനിര്‍ണയ വര്‍ഷം, പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുക.
ആകെ നികുതി തുക നല്കിയ ശേഷം ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് മോഡ് തിരഞ്ഞെടുത്ത് പണമടയ്ക്കാം. നികുതി അടച്ച് ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ തന്നെ നികുതിദായകര്‍ക്ക് അക്നോളജ്മെന്റായി ഒരു യുണീക്ക് ട്രാന്സാക്ഷന് റഫറന്‍സ് നമ്ബര്‍ ലഭിക്കുന്നതാണ്. നികുതി അടച്ചതിന്റെ ചലാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളിലും ലഭ്യമാകും. ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് 45 ദിവസത്തെ പലിശ രഹിത കാലയളവും അവരുടെ ബാങ്കിനെ ആശ്രയിച്ച് നികുതി പേയ്മെന്റുകളില്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
Photo Courtesy : Google/ images are subject to copyright