ചെക്ക് ഇന്‍ കൗണ്ടറില്‍ ക്യൂനില്‍ക്കേണ്ട, ബാഗേജിനായി കാത്തിരിക്കേണ്ട… യാത്രക്കാര്‍ക്ക് മുന്‍ഗണനാ സേവനങ്ങളുമായി എയര്‍ ഇന്ത്യ

ചെക്ക് ഇന്‍ കൗണ്ടറില്‍ ക്യൂനില്‍ക്കേണ്ട, ബാഗേജിനായി കാത്തിരിക്കേണ്ട… യാത്രക്കാര്‍ക്ക് മുന്‍ഗണനാ സേവനങ്ങളുമായി എയര്‍ ഇന്ത്യ

ഇനി മുതല്‍ ചെറിയ തുക അടയ്ക്കുന്നവര്‍ക്ക് ചെക്ക്ഇന്‍ കൗണ്ടറിന് മുന്‍പിലെ ക്യൂ നില്‍ക്കലും ബാഗേജിനായള്ള കാത്തുനില്‍പ്പും ഒഴിവാക്കാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്കായി ‘എക്‌സ്പ്രസ് എഹെഡ്’ എന്ന പേരിലുള്ള മുന്‍ഗണനാ സേവനങ്ങള്‍ ആരംഭിക്കുന്നു.

ചെക്ക്ഇന്‍ മുതല്‍ ലാന്‍ഡിംഗ് വരെ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന സമഗ്രമായ മുന്‍ഗണനാ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങുന്നതാണ് ‘എക്‌സ്പ്രസ് എഹെഡ്’.

യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്ക്ഇന്‍ കൗണ്ടറുകളുണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ അവരുടെ ബാഗേജുകള്‍ ആദ്യം ലഭിക്കുകയും ചെയ്യും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് ‘എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങള്‍ വാങ്ങാന്‍ കഴിയും. കൗണ്ടര്‍ അടയ്ക്കുന്ന സമയം വരെ എയര്‍പോര്‍ട്ട് ചെക്ക്ഇന്‍ കൗണ്ടറില്‍ നിന്ന് ‘എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങള്‍ വാങ്ങാനാകും. അന്താരാഷ്ട്ര ഫ്ളൈറ്റുകളില്‍ ‘എക്‌സ്പ്രസ് എഹെഡ്’ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉടന്‍ ലഭ്യമാക്കും.

ആഭ്യന്തര യാത്രയ്ക്കായി, എയര്‍ ഇന്ത്യ ഗ്രൂപ്പ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ യാത്ര ചെയ്യുന്ന അതിഥികള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലോ ഏകീകൃത എയര്‍ലൈന്‍ വെബ്സൈറ്റായ airindiaexpress.com ലോ ‘എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങള്‍ ബുക്ക് ചെയ്യാനാകും. കൂടാതെ എല്ലാ ആഭ്യന്തര വിമാനത്താവളങ്ങളിലും ‘എക്‌സ്പ്രസ് എഹെഡ്’ സേവനങ്ങള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.