‘തൃക്കരിപ്പൂര്‍ ചോര പുരണ്ട കഥകള്‍ പറയുമ്പോള്‍’: എം.പി ജോസഫ് ഐഎഎസ്സിന്റെ ജീവിതത്തിലൂടെ…

‘തൃക്കരിപ്പൂര്‍ ചോര പുരണ്ട കഥകള്‍ പറയുമ്പോള്‍’: എം.പി ജോസഫ് ഐഎഎസ്സിന്റെ ജീവിതത്തിലൂടെ…

‘തൃക്കരിപ്പൂര്‍ ചോര പുരണ്ട കഥകള്‍ പറയുമ്പോള്‍: ഒരു ഐഎഎസ്‌കാരന്റെ ഇലക്ഷന്‍ സെല്‍ഫി’. എം. പി ജോസഫ് ഐ എ എസ്സിന്റെ ഈ പുസ്തകം ഒലീവ് പബ്ലിക്കേഷന്‍സാണ്‌ 
പുറത്തിറക്കിയത്.

എം. പി ജോസഫ് തന്റെ ഐ എ എസ്-യു എന്‍ ജീവിതത്തിനുശേഷം 2015 ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ നിന്ന് ഐക്യ ജനാധിപത്യ മുന്നണിയുടെ (യുഡിഎഫ്) കേരള കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും അവിടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രിയം നേരില്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

മാര്‍ക്ക്സ്റ്റിറ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി ഗ്രാമങ്ങള്‍ തൃക്കരിപൂരില്‍ ഏറെയുണ്ട്. ഇവ ഇന്ത്യയുടെ പരമാധികാരത്തോടുള്ള നേരിട്ട വെല്ലുവിളിയാണ്. മറ്റ് രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഗ്രാമങ്ങളില്‍ കാലു കുത്താന്‍ പാടില്ല. യു.ഡി.എഫിന്റെ പോളിംഗ് ഏജന്റുമാര്‍ക്ക് ബൂത്തുകളില്‍ ഇരിക്കാന്‍ പാടില്ല. അങ്ങനെ ഇരുന്നാല്‍ തല്ലും അടിച്ചോടിക്കും.

പാര്‍ട്ടി ഗ്രാമങ്ങളില്‍ മാര്‍ക്സ്റ്റിറ്റ് പാര്‍ട്ടിയാണ് എല്ലാവരുടെയും സ്വകാര്യ, സാമ്പത്തിക, സാമൂഹിക, സംസ്‌കാരിക, വാണിജ്യ, വിദ്യാഭ്യാസ ജീവിതം പൂര്‍ണ്ണമായി നിയന്ത്രിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങളിലെ പോലീസും ജഡ്ജിയും ജൂറിയും ആരാച്ചാരും പാര്‍ട്ടി നേതൃത്വമാണ്.

ഇതെല്ലാം ഇന്ത്യയ്ക്ക് എതിരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും ഇത്‌ ഇന്ത്യയുടെ പരമാധികാരത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇത്തരത്തിലുള്ള അക്രമങ്ങളും ശാരീരിക അതിക്രമങ്ങളും താന്‍ വ്യക്തിപരമായി കണ്ടുതും അനുഭവിച്ചതുമാണ്. ഒരു മുന്‍ ഐഎഎസ് കാരന് ഇത് സംഭവിക്കുകയാണെങ്കില്‍ അത് കേരളത്തിലെ മറ്റ് ജില്ലകളിലും മണ്ഡലങ്ങളിലേക്കും പടരുകയും ആര്‍ക്കും നേരിടേണ്ടിവരികയുമാകാം.

ഇത്തരം അനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകമാണ് ഒരു ഐഎഎസ്‌കാരന്റെ ഇലക്ഷന്‍ സെല്‍ഫി’. എന്ന ഈ പുസ്തകം
വായിക്കുകയും നമ്മുടെ മഹത്തായ ജനാധിപത്യത്തെ വടക്കന്‍ മലബാറില്‍ പുനരുജ്ജീവിപ്പിക്കാനുള്ള യാത്രയുടെ ഭാഗമാകുകയും ചെയ്യൂ എന്നാണ് അദ്ദേഹം ഉദ്‌ബോധനം ചെയ്യുന്നത്.

Photo Courtesy : Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.