പാപ്പീസ് ബ്രിഡ്ജ് ഓഫ് കൂര്‍ഗ് ‘ സഞ്ചാരികൾക്കായിത്തുറന്നു

പാപ്പീസ് ബ്രിഡ്ജ് ഓഫ് കൂര്‍ഗ് ‘ സഞ്ചാരികൾക്കായിത്തുറന്നു

വിനോദസഞ്ചാരികളുടെ ഇഷ്ട മേഖലയായ കുടകില്‍ സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ
നീലാകാശത്തിനു കീഴിലായി കാടിന്‍റെ പച്ചപ്പ് നുകരാൻ കഴിയുന്ന ‘പാപ്പീസ് ബ്രിഡ്ജ് ഓഫ് കൂര്‍ഗ് ‘ എന്ന ഗ്ലാസ് സ്കൈവാക് പാലം തുറന്നു. കര്‍ണ്ണാടകയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഗ്ലാസ് സ്കൈ വാക് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഗ്ലാസ് പാലമാണിത്. കേരളത്തില്‍ വയനാട് ജില്ലയിലെ തൊള്ളായിരംകണ്ടിയിലെ ഇക്കോ പാര്‍ക്കിലാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്ലാസ് പാലം. കട്ടിയുള്ള ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ ആകർഷകവും ചുറ്റുമുള്ള പ്രകൃതിയുടെ വിശാലമായ കാഴ്ചകള്‍ കാണാൻ കഴിയുന്നതുമാണ്. ഹരിതവനങ്ങള്‍ക്കും കുന്നുകള്‍ക്കുമിടയിലാണ് പാലം സ്ഥിതിചെയ്യുന്നത്. 78 അടി ഉയരവും 32 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമാണ് പാലത്തിന്. ഏകദേശം അഞ്ചു ടണ്‍ ഭാരം താങ്ങാന്‍ ശേഷിയുള്ള പാലത്തില്‍ ഒരേ സമയം 40 മുതല്‍ 50 ആളുകള്‍ക്കുവരെ കയറാം. വിരാജ്പേട്ട എം.എല്‍.എ എ.എസ്. പൊന്നണ്ണ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിസ്ഥിതിക്കു ദോഷംവരുത്താത്ത പ്രകൃതിസൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുടക് ജില്ലയിലെ വികസനത്തിന് ഈ പാലം സഹായകമാകുമെന്നും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.