മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്ക് നേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്ക് നേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം.

മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍,ആന്റണി രാജു എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകുന്നു എന്നാരോപിച്ചാണ് മന്ത്രിമാരെ തടയാന്‍ ശ്രമിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിമാര്‍ സ്ഥലത്തുനിന്ന് മടങ്ങി.

മറ്റ് മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. വള്ളം മറിഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. അതീവ ഗുരുതരമായ നിലയില്‍ അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പുതുക്കുറിച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസത്ഥയിലുള്ളതാണ് വള്ളം.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.