യൂണിഫോം ധരിച്ചില്ല; പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയില്‍വെച്ച്‌ ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി.

യൂണിഫോം ധരിച്ചില്ല; പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയില്‍വെച്ച്‌ ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി.

യൂണിഫോം ധരിക്കാത്തതിന് പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയില്‍വെച്ച്‌ ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി.കടമ്പനാട് കെ.ആര്‍.കെ.പി.എം.ബി.എച്ച്‌.എസ് സ്കൂളിലെ പി.ടി.എ പ്രസിഡൻ്റും സി.പി.ഐ നേതാവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ എസ്. രാധാകൃഷ്ണനെതിരെയാണ് മണ്ണടി സ്വദേശിയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ഏനാത്ത് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നിന് ആറാം പീരിയഡില്‍ അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോള്‍ രണ്ട് കുട്ടികള്‍ യൂണിഫോം ധരിച്ചിട്ടില്ലെന്നു ശ്രദ്ധയില്‍പ്പെട്ട അധ്യാപിക പി.ടി.എ പ്രസിഡന്‍റിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പി.ടി.എ പ്രസിഡന്‍റ് വിദ്യാര്‍ഥിയുടെ ദേഹത്ത് പിടിച്ച്‌ വേദനിപ്പിച്ചതായി വീട്ടില്‍ ചെന്നു പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തി ഇതിനെ ചോദ്യം ചെയ്തു. എന്നാല്‍, ഇരുഭാഗത്തു നിന്നും ഒത്തുതീര്‍പ്പിനു തയാറാകാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ഥിയെ എത്തിച്ച്‌ പരിശോധന നടത്തി.

അതേസമയം, ക്ലാസില്‍ കയറി താൻ വിദ്യാര്‍ഥിയെ ചോദ്യംചെയ്തുവെന്നത് സമ്മതിച്ച പി.ടി.എ പ്രസിഡന്‍റ് ഉപദ്രവിച്ചുവെന്ന പരാതി നിഷേധിച്ചു. ക്ലാസില്‍ കയറി പി.ടി.എ പ്രസിഡൻ്റിന് വിദ്യാര്‍ഥിയെ ചോദ്യം ചെയ്യേണ്ട അവകാശമില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന കേസില്‍ പൊലീസും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. അധ്യാപിക്കും പി.ടി.എ പ്രസിഡൻ്റിനുമെതിരെ നടപടി എടുക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.