വൈദ്യുതിബോര്‍ഡ് വൈദ്യുതിസർച്ചാർജ്ജ് കൂട്ടി
വൈദ്യുതി സർച്ചാർജ്ജിൽ ഒരു പൈസ കൂട്ടി വൈദ്യുതിബോര്‍ഡ് ഇന്നലെ വിജ്ഞാപനമിറക്കി. ആഗസ്റ്റിൽ 20 പൈസയാണ് സർചാർജ്ജിനത്തിൽ കൊടുക്കേണ്ടിവരുക.ജൂലൈയില്‍ ഇത് 19 പൈസയായിരുന്നു.റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച പത്ത്പൈസ സര്‍ച്ചാര്‍ജ്ജ് നിലവിലുണ്ട്. പുറമേ വൈദ്യുതി ബോര്‍ഡിന് സ്വയം പിരിക്കാവുന്ന സര്ച്ചാർജ്ജിലാണ് ഒരു പൈസയുടെ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയത്. ജൂലൈയില്‍ ബോര്‍ഡ് ഈടാക്കിയത്ഒൻപത് പൈസയായിരുന്നു. മാസംതോറും സ്വമേധയാ സര്‍ച്ചാര്‍ജ്ജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ച് കഴിഞ്ഞ മൂന്നുമാസമായി ബോര്‍ഡ് സര്‍ച്ചാര്‍ജ് ഈടാക്കുന്നുണ്ട്.ജൂണില്‍ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് വൈദ്യുതി ബോര്‍ഡ് 10 പൈസ ചുമത്തുന്നത്. ഇന്ധനവില കൂടുന്നതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വര്‍ദ്ധനവാണ് സര്ച്ചാര്ജ്ജായി ജനങ്ങളില്‍നിന്ന് ഈടാക്കുന്നത്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച പത്ത്പൈസ സര്‍ച്ചാര്‍ജ്ജ് ഒക്ടോബര്‍വരെ തുടരും. പിന്നീട് ഇത് പുനഃപരിശോധിക്കും.
Photo Courtesy : Google/ images are subject to copyright