ട്രോളിങ്നിരോധനം അവസാനിച്ചു; പ്രതീക്ഷയോടെ ബോട്ടുകൾ കടലിലേക്ക് കുതിക്കാനൊരുങ്ങുന്നു

ട്രോളിങ്നിരോധനം അവസാനിച്ചു; പ്രതീക്ഷയോടെ ബോട്ടുകൾ  കടലിലേക്ക് കുതിക്കാനൊരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം അവസാനിച്ചതോടെ വീണ്ടും കടലിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് മത്സ്യതൊഴിലാളികള്‍. ഇതോടെ കുതിച്ചുയരുന്ന മീൻവില പിടിച്ചുനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ഒത്തിരി പ്രതീക്ഷയോടെയും അതിലേറെ സ്വപ്നങ്ങളുമായുമായാണ് ഇത്തവണയും മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത്. പുതിയ രൂപത്തില്‍ ബോട്ടുകളും ഒരുങ്ങി കഴിഞ്ഞു. എറണാകുളത്തെ മുനമ്പം, വൈപ്പിൻ ഭാഗങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം നിരവധി ആളുകളാണ് കടലിലേക്ക് പോകാനായി എത്തുന്നത് .കിളിമീൻ, കണവ, അടക്കമുള്ളവയുടെ സീസണ്‍ ആയതിനാല്‍ അവ കൂടുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. വറുതികാലത്തിനുശേഷം വീണ്ടും കടലിലേക്കിറങ്ങുമ്പോള്‍ ചാകരക്കോള് തന്നെയാണ് കടലിന്‍റെ മക്കളുടെ പ്രതീക്ഷ.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.