പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് അറസ്റ്റിൽ
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മൂന്നു വര്ഷം തടവുശിക്ഷ. തോഷഖാന കേസിലാണ് കോടതി തടവുശിക്ഷ വിധിച്ചത്. 5 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. ശിക്ഷ വിധിച്ചതിനു പിന്നാലെ ഇമ്രാൻഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാൻഖാനെതിരായ കുറ്റം. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക്കിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും ആതിഥേയരിൽ നിന്നും 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ ഇമ്രാൻഖാൻ വാങ്ങിയതായാണ് കണ്ടെത്തൽ. പാക്കിസ്ഥാൻ കോടതിയുടെതാണ് വിധി.
Photo Courtesy : Google/ images are subject to copyright