രാഹുൽ ഗാന്ധിക്ക് തുഗ്ലക് ലെയ്‌നിലെ ഔദ്യോഗികവസതി തിരികെ നൽകി

രാഹുൽ ഗാന്ധിക്ക് തുഗ്ലക് ലെയ്‌നിലെ ഔദ്യോഗികവസതി തിരികെ നൽകി

ലോക്സഭാംഗത്വം തിരിച്ചുകിട്ടിയ വയനാട് എംപി രാഹുൽ ഗാന്ധിക്ക് മുൻപ് താമസിച്ചിരുന്ന ഔദ്യോഗികവസതിയായ തുഗ്ലക് ലെയ്‌നിലെ പന്ത്രണ്ടാം നമ്പർ വസതി തിരിച്ചുനൽകി. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഈ രാജ്യമാണ് എന്റെ വസതിയെന്ന്’ രാഹുൽ മറുപടി നൽകി. 2019-ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. പിന്നാലെ, രാഹുലിനു വസതി തിരിച്ചു നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ ഏപ്രിൽ 22നാണ് രാഹുൽ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വസതി ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ലോക്സഭാ ഹൗസിങ് കമ്മിറ്റി നോട്ടിസ് നൽകിയിരുന്നു. തുടർന്ന് അമ്മ സോണിയ ഗാന്ധിയുടെ 10 ജന്‍പഥ് റോഡിലെ വീട്ടിലാണ് രാഹുല്‍ താമസിച്ചിരുന്നത്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.