സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കാൻ സര്‍ക്കാര്‍ നടപടികൾ ഊർജ്ജിതമാക്കുന്നു

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കാൻ  സര്‍ക്കാര്‍ നടപടികൾ  ഊർജ്ജിതമാക്കുന്നു

സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കാൻ സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെയാകും ഇത്. ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാറിന്റെ നിര്‍ദ്ദേശം പ്രതിപക്ഷവും പിന്തുണച്ചാല്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക. കൂടാതെ ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. എന്നാൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. നാളെയോ മറ്റെന്നാളോ നടപടികള്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് ആലോചന. ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.