സ്ഥിരപലിശനിരക്കിലേക്ക് മാറാൻ വായ്പക്കാരെ അനുവദിക്കണമെന്ന് ആര്‍.ബി.ഐ

സ്ഥിരപലിശനിരക്കിലേക്ക് മാറാൻ  വായ്പക്കാരെ അനുവദിക്കണമെന്ന് ആര്‍.ബി.ഐ

പ്രതിമാസ തവണകളായി വായ്പ തിരിച്ചടക്കുന്ന വ്യക്തിഗത വായ്പക്കാര്‍ക്ക്ഫ്ലോട്ടിങ് നിരക്കില്‍നിന്ന് സ്ഥിര പലിശ നിരക്ക് സമ്പ്രദായത്തിലേക്ക് മാറാനോ വായ്പാ കാലാവധി നീട്ടാനോ അനുവദിക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. ഉയരുന്ന പലിശനിരക്കില്‍നിന്ന് സംരക്ഷണം നല്‍കുന്നതിനായും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക് കാരണം വായ്പ തിരിച്ചടവ് കാലയളവ് നീളുന്നതായും പ്രതിമാസ തിരിച്ചടവ് തുക വര്‍ദ്ധിക്കുന്നതായും വ്യക്തിഗത വായ്പയെടുത്ത നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. വായ്പയെടുത്തവരെ അറിയിക്കാതെയും അവരുടെ സമ്മതമില്ലാതെയുമാണ് നിരക്കിലും കാലയളവിലും മാറ്റം വരുത്തിയത്. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം ആവിഷ്‍കരിക്കാൻ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്. അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ ഇ.എം.ഐയിലും തിരിച്ചടവ് കാലയളവിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വായ്പയെടുക്കുന്ന സമയത്തുതന്നെ ബാങ്കുകള്‍ ഉപഭോക്താവിനെ അറിയിക്കണം. മാത്രമല്ല, ഈ രീതിയില്‍ ഇ.എം.ഐയില്‍ മാറ്റം വരുത്തുമ്പോള്‍ ഉപഭോക്താവിനെ കൃത്യമായി അറിയിക്കുകയും വേണം. വായ്പ കാലയളവില്‍ എത്ര തവണ തിരിച്ചടവ് രീതിയില്‍ മാറ്റം വരുത്താൻ കഴിയുമെന്ന കാര്യവും ബാങ്കുകള്‍ വ്യക്തമാക്കണമെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.