കേരളസംസ്ഥാനചലച്ചിത്ര അവാർഡുകളുടെ വിതരണം ഇന്ന്

കേരളസംസ്ഥാനചലച്ചിത്ര അവാർഡുകളുടെ വിതരണം ഇന്ന്

2022 ലെ കേരളസംസ്ഥാനചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും.വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 കലാപ്രതിഭകള്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിക്കുക.

‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കും. ‘രേഖ’യിലെ പ്രകടനത്തിനാണ് വിന്‍സിക്ക് മികച്ച നടിക്കുള്ള പുരസ്കാരം. ‘ന്നാ താന്‍ കേസ് കൊട്’ ആണ് ആണ് മികച്ച ജനപ്രിയ ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. അറിയിപ്പ് ചിത്രത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് മഹേഷ് നാരായണൻ ഏറ്റുവാങ്ങും. ന്നാ താൻ കേസ് കൊട് സിനിമയുടെ മികച്ച തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ്. ഇതേ ചിത്രത്തിന് വേണ്ടി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ഡോണ്‍ വിന്‍സെന്‍റിനാണ് ലഭിക്കുക. മികച്ച സംഗീത സംവിധായകനായി തെരെഞ്ഞെടുത്തത് എം. ജയചന്ദ്രനാണ്. കപില്‍ കബിലനും മൃദുല വാരിയറും ആണ് മികച്ച ഗായകനും ഗായികയും. മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് റഫീഖ് അഹമ്മദ് ഏറ്റുവാങ്ങും. ഷാഹി കബീര്‍ മികച്ച നവാഗത സംവിധായകനാണ്.പല്ലൊട്ടി 90 കിഡ്സ് ആണ് മികച്ച കുട്ടികളുടെ ചിത്രം. കൂടാതെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിക്കും. പുരസ്കാര വിതരണത്തിന് ശേഷം പിന്നണി ഗായകര്‍ നയിക്കുന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.