ജി 20 ഉച്ചകോടി; ബഹുമാനത്തിന്റെയും എളിമയുടെയും ചിത്രം
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും ചിത്രം സാമൂഹ്യമാധ്യമലോകത്ത് ചര്‍ച്ചയാകുന്നു. ഷെയ്ഖ് ഹസീനയ്ക്ക് സമീപം മുട്ടുകുത്തിയിരുന്ന് സംസാരിക്കുന്ന ഋഷി സുനകിന്റെ ചിത്രമാണ് ചർച്ചയാകുന്നത്. സുനകിന്റെ ബഹുമാനത്തെയും എളിമയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഋഷി സുനകും ഷെയ്ഖ് ഹസീനയും ഡല്‍ഹിയിലെത്തിയത്. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെ സുനക് തറയില്‍ മുട്ടുകുത്തിയിരിക്കുന്ന ചിത്രമാണ് സാമൂഹ്യമാധ്യമത്തില്‍ തരംഗമാകുന്നത്. മുട്ടുകുത്തിയിരിക്കുന്ന സുനകിന്റെ കാലില്‍ ചെരുപ്പില്ല എന്നതും ചിത്രത്തിന്റെ സവിശേഷത കൂട്ടി. ജി20 യുടെ സമാപനദിവസമായ ഇന്നലെ ഋഷി സുനക്, ഭാര്യ അക്ഷതാ മൂര്‍ത്തിയോടൊപ്പം ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്തിയിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം അദ്ദേഹം രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയ്ക്ക് സ്മരണാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright