പാകിസ്ഥാനിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷം; പെട്രോൾ വില 300 കടന്നു

പാകിസ്ഥാനിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷം; പെട്രോൾ വില 300  കടന്നു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില 300 കടന്നു. പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ വില ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് ധനമന്ത്രാലയം പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വിലയില്‍ യഥാക്രമം 14.91 രൂപയുടെയും 18.44 രൂപയുടെയും വര്‍ദ്ധനയാണ് വരുത്തിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 305.36 പാകിസ്ഥാന്‍ രൂപയായി. 311.84 രൂപയാണ് ഡീസല്‍ വില. പാകിസ്ഥാന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതിനെ തുടര്‍ന്ന് പലിശനിരക്ക് ഉയര്‍ത്താന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരായി. നിലവില്‍ ഒരു ഡോളര്‍ വാങ്ങാന്‍ 305.6 രൂപ നല്‍കേണ്ട സ്ഥിതിയിലാണ് പാകിസ്ഥാന്‍. അടുത്തിടെ നടത്തിയ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പണപ്പെരുപ്പനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.