യൂട്യൂബ് വ്‌ളോഗർ മല്ലു ട്രാവലര്‍ക്കെതിരെ പീഢനപരാതി

യൂട്യൂബ് വ്‌ളോഗർ മല്ലു ട്രാവലര്‍ക്കെതിരെ പീഢനപരാതി

പ്രമുഖ യൂട്യൂബ് വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഢനപരാതി. അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തി പീഢിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിത പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കീര്‍ സുബാനെതിരെ ഇന്നലെ എറണാകുളം സെൻട്രല്‍ പൊലീസിലാണ് പരാതി ലഭിച്ചത്. എറണാകുളത്തെ ഹോട്ടലിലേയ്‌ക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. അവിടെ വച്ച്‌ ഇയാള്‍ അപമര്യാദയായി പെരുമാറുകയും പീഢിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, പരാതി നിഷേധിച്ചിരിക്കുകയാണ് ഷക്കീര്‍ സുബാൻ. ‘എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100 ശതമാനം ഫേക്ക്‌ ആണ്. മതിയായ തെളിവുകള്‍ കൊണ്ട്‌ അതിനെ നേരിടും.എന്നോട്‌ ദേഷ്യം ഉള്ളവര്‍ക്ക്‌ ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇതെന്നറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്‌ , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.’- എന്നാണ് ഷക്കീര്‍ സുബാൻ ഫേസ്‌ബുക്കില്‍ കുറിച്ചത്.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.