ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വർണ്ണം
ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണ്ണം. ജാവലിന്‍ ഫൈനില്‍ മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍ കുമാര്‍ ജെനയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് തന്റെ നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം താണ്ടി നീരജ് സ്വര്‍ണമണിഞ്ഞത്. തന്റെ നാലാം ത്രോയില്‍ 87.54 മീറ്റര്‍ ദൂരം താണ്ടിയ കിഷോര്‍ കുമാറിനാണ് വെള്ളി. 82.68 മീറ്റര്‍ ദൂരം താണ്ടിയ ജപ്പാന്റെ ജെന്‍കി ഡീനിനാണ് വെങ്കലം. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ നീരജിന്റെ ആദ്യ ത്രോ മികച്ചതായിരുന്നെങ്കിലും സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റി ത്രോ എറിയേണ്ടിവന്നു. രണ്ടാം വട്ടവും എറിഞ്ഞ ആദ്യ ത്രോയില്‍ നീരജ് 82.38 മീറ്റര്‍ ദൂരം താണ്ടി മികച്ച തുടക്കമിട്ടു. തന്റെ ആദ്യ ത്രോയില്‍ 81.26 മീറ്റര്‍ ദൂരവുമായി കിഷോര്‍ കുമാര്‍ ജെന ആദ്യ റൗണ്ടില്‍ തന്നെ നീരജിന് വെല്ലുവിളി ഉയര്‍ത്തി.
Photo Courtesy : Google/ images are subject to copyright