കഞ്ചാവ് വിൽപന പോലീസിൽ അറിയിച്ചതിനെ തുടർന്ന് യുവാവിന് മർദ്ദനം

കഞ്ചാവ് വിൽപന പോലീസിൽ  അറിയിച്ചതിനെ തുടർന്ന് യുവാവിന് മർദ്ദനം

പോലീസില്‍ കഞ്ചാവ് വില്‍പന അറിയിച്ചതിനെ തുടര്‍ന്ന് യുവാവിന് മര്‍ദ്ദനം. എറണാകുളം ആലുവയില്‍ കഞ്ചാവ് സംഘത്തെക്കുറിച്ച്‌ പോലീസിന് വിവരം നല്‍കിയ യുവാവിനാണ് ക്രൂരമര്‍ദനമേറ്റത്. കഞ്ചാവ് സംഘം വടാട്ടുപാറ സ്വദേശി ആല്‍ബര്‍ട്ടിനെയാണ് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവ് സംഭവത്തില്‍ ആലുവ പോലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ വൈകുന്നേരം കഞ്ചാവ് വില്‍പന നടക്കുന്നത് കണ്ട യുവാവ് പരിചയത്തിലുള്ള ഒരു പോലീസുകാരനെ വിളിച്ച്‌ അറിയിച്ചിരുന്നു. ഇതറിഞ്ഞ കഞ്ചാവ് സംഘം ഇവിടെ നിന്ന് ഓടിരക്ഷപെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഇതിന്റെ വൈരാഗ്യത്തില്‍ സംഘം വീണ്ടുമെത്തി , യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. റെയില്‍വേസ്റ്റേഷൻ പരിസരത്ത് ചായ കുടിക്കാനെത്തിയപ്പോഴാണ് യുവാവിനെ കഞ്ചാവ് വില്‍പ്പനക്കാര്‍ മര്‍ദ്ദിച്ചത്.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.