സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പുകേസുകളിൽ ജയിലിലായിരുന്ന പ്രവീണ്‍ റാണക്ക് ജാമ്യം
നിക്ഷേപത്തട്ടിപ്പുകേസുകളില് ജയിലിലായിരുന്ന പ്രവീണ്‍ റാണക്ക് ജാമ്യം. വിവിധ ജില്ലകളിലെ കോടതികളില്‍ 260 വഞ്ചനാ കേസുകളാണ് ഇയാൾക്കുണ്ടായിരുന്നത്. ഈ കേസുകളില്‍ ജാമ്യം ലഭിച്ചതോടെയാണ് പ്രവീണ്‍ റാണ ജയില്‍ മോചിതനായത്. ഇയാള്‍ കഴിഞ്ഞ 10 മാസമായി വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാൻഡിലായിരുന്നു.കോയമ്പത്തൂരില്‍ നിന്നാണ് തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പ്രവീണ്‍ റാണ പിടിയിലായത്. തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാള്‍ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു.റാണ നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, കൊച്ചിയിലെ ഫ്ലൈ ഹൈ ബാര്‍, ബംഗലൂരുവിലും പുണെയിലുമുളള ഡാൻസ് ബാറുകള്‍ ഇങ്ങനെ നിരവധി പദ്ധതികളില്‍ താൻ പണം മുടക്കിയെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്ബനികളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. 33 അക്കൗണ്ടുകളിലായി പ്രവീണ്‍ റാണ സ്വീകരിച്ച നിക്ഷേപം 138 കോടിയോളമാണ്.
Photo Courtesy : Google/ images are subject to copyright