ഹുറുൺ ഇന്ത്യ ജീവകാരുണ്യപ്പട്ടിക 2023 ൽ 10 മലയാളികൾ ; എം എ യൂസഫ് അലി ഒന്നാമത്

ഹുറുൺ  ഇന്ത്യ ജീവകാരുണ്യപ്പട്ടിക 2023 ൽ  10  മലയാളികൾ ; എം എ യൂസഫ് അലി ഒന്നാമത്

ഹുറുൺ ഇന്ത്യ ജീവകാരുണ്യപ്പട്ടിക 2023 ൽ 10 മലയാളികൾ ; എം എ യൂസഫ് അലി ഒന്നാമത്

ഹുറൂൺ ഇന്ത്യ പുറത്തിറക്കിയ 2023 ലെ ജീവകാരുണ്യപ്പട്ടികയിൽ 10 മലയാളികൾ ഇടംനേടി. ഇവർ സാമൂഹികക്ഷേമ – ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളുടെ അംഗീകാരമാണിത്. സാമൂഹികക്ഷേമവികസനസംരംഭങ്ങൾക്കായി 107 കോടി രൂപ ഉദാരമായി സംഭാവന ചെയ്ത ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാൻ എം.എ.യൂസഫ് അലിയാണ് പട്ടികയിൽ ഒന്നാമത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി 93 കോടി രൂപ നീക്കിവച്ച ഇൻഫോസിസിന്റെ സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തൊട്ടടുത്തസ്ഥാനത്തുണ്ട്. മണപ്പുറം ഫിനാൻസ് ചെയർമാൻ വി.പി.നന്ദകുമാർ ജീവനോപാധിപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതികൾക്കായി 15 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. കൂടാതെ, വി-ഗാർഡിന്റെ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 82 കോടി രൂപ ആരോഗ്യസംരക്ഷണ സംരംഭങ്ങൾക്കായി സംഭാവന ചെയ്തു. വിവിധ സാമൂഹിക വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഈ മലയാളികൾ ഒന്നിച്ച് 435 കോടി രൂപ സംഭാവന ചെയ്ത് സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കിയത്.

ദേശീയതലത്തിൽ , എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ സ്ഥാപകൻ ശിവ് നാടാർ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി 2,042 കോടി രൂപ സംഭാവന ചെയ്തുകൊണ്ട് ഒന്നാം സ്ഥാനം നേടി, വിപ്രോയുടെ സ്ഥാപകൻ അസിം പ്രേംജി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 1,774 കോടി രൂപ സംഭാവന നൽകി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയും 376 കോടി രൂപയുടെ സുപ്രധാന സംഭാവന നൽകി. മറ്റു രാജ്യങ്ങളെയപേക്ഷിച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സമ്പത്ത് ചിലവാക്കുന്നതിൽ ഇന്ത്യ മുൻപിലാണെന്ന് ഹുറൂൺ ഇന്ത്യയുടെ എം ഡി യും ചീഫ് റിസേർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് അഭിപ്രായപ്പെട്ടു. ഹുറുൺ ഇന്ത്യ ജീവകാരുണ്യപ്പട്ടിക 2023 ഈ മലയാളി മനുഷ്യസ്‌നേഹികളുടെ അചഞ്ചലമായ പ്രതിബദ്ധതയും അവരുടെ സുപ്രധാന സംഭാവനകളും വെളിപ്പെടുത്തുന്നു. അവരുടെ ഉദാരമായ സംഭാവനകൾ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ പ്രാധാന്യത്തെയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സമൂഹത്തിൽ ചെലുത്താൻ കഴിയുന്ന നല്ല സ്വാധീനത്തെയും അടിവരയിടുന്നു. സാമൂഹികതലത്തിലും ദേശീയതലത്തിലും മനുഷ്യസ്‌നേഹികളായ മലയാളികൾ മറ്റുള്ളവർക്ക് പ്രചോദനാത്മകമായ മാതൃകകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.

2023-ലെ ഹുറൂൺ ഇന്ത്യ ജീവകാരുണ്യപ്പട്ടികയിലെ 10 മലയാളികൾ

1) യൂസഫ് അലി എം.എ – 107 കോടി രൂപ, സാമൂഹിക വികസനം, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ

2) ക്രിസ് ഗോപാലകൃഷ്ണൻ – 93 കോടി രൂപ, വിദ്യാഭ്യാസം, ഇൻഫോസിസ്

3) കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി – 82 കോടി രൂപ, ഹെൽത്ത് കെയർ, വി-ഗാർഡ്

4) മുത്തൂറ്റ് ഫാമിലി (ജോർജ് അലക്സാണ്ടർ മുത്തൂറ്റ്) – 71 കോടി രൂപ, വിദ്യാഭ്യാസം, മുത്തൂറ്റ് ഫിനാൻസ്

5) എസ്‌ ഡി ഷിബുലാൽ – 35 കോടി രൂപ, വിദ്യാഭ്യാസം, ഇൻഫോസിസ്

6) വി.പി നന്ദകുമാർ – 15 കോടി രൂപ, ഉപജീവനവർദ്ധന, മണപ്പുറം ഫിനാൻസ്

7) ജോയ് ആലുക്കാസ് – 13 കോടി രൂപ, സാമൂഹിക വികസനം, ജോയ്ആലുക്കാസ്

8 ) ഷബാന ഫൈസൽ & ഫൈസൽ ഇ കൊട്ടികൊല്ലൻ – 7 കോടി രൂപ, വിദ്യാഭ്യാസം, കെഇഎഫ് ഹോൾഡിംഗ്സ്

9) ഗോകുലം ഗോപാലൻ – 7 കോടി രൂപ, NA, ശ്രീ ഗോകുലം ചിറ്റ്‌സ് & ഫിനാൻസ്

10) മുഹമ്മദ് മജീദ് – . 5 കോടി രൂപ, വിദ്യാഭ്യാസം, സാമി-സബിൻസ ഗ്രൂപ്പ്

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.