ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയായി പാചകവാതകവിലവർദ്ധനവ്

ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയായി പാചകവാതകവിലവർദ്ധനവ്

രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില 102 രൂപ വര്‍ദ്ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്. ഇതോടെ പുതുക്കിയ വില 1842 രൂപയായി. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 102 രൂപ കൂടി വര്‍ദ്ധിപ്പിച്ചതെന്നാണ് വിവരം. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. സിലിണ്ടര്‍ വിലവർദ്ധനവ് ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് തിരിച്ചടിയാകും. വലിയരീതിയിലുള്ള വിലവര്‍ദ്ധനവ് ഹോട്ടല്‍ മേഖലയിലുള്ളവരെ ബാധിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.