നവകേരള സദസ്സ്; തിരുവനന്തപുരത്ത് താത്ക്കാലിക റെഡ് സോൺ പ്രഖ്യാപിച്ചു

നവകേരള സദസ്സ്; തിരുവനന്തപുരത്ത് താത്ക്കാലിക റെഡ് സോൺ പ്രഖ്യാപിച്ചു

നവകേരള സദസ്സിന് മുന്നോടിയായി തിരുവനന്തപുരത്ത് താത്ക്കാലിക റെഡ് സോൺ പ്രഖ്യാപിച്ചു. നവകേരള സദസ്സ് നടക്കുന്ന വേദി, പരിസരപ്രദേശങ്ങൾ, നവകേരള സദസ്സിലേക്ക് പോകുന്ന റൂട്ട് എന്നിവിടങ്ങളിൽ ഡ്രോൺ ക്യാമറയുടെ ഉപയോഗം നിരോധിച്ചു ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് ആണ് റെഡ് സോൺ പ്രഖ്യാപിച്ചത്. ഡ്രോൺ ക്യാമറകളുടെ അനധികൃത ഉപയോഗം നവകേരള സദസ്സിൻ്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുമെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ഡ്രോൺ ക്യാമറയുടെ അനധികൃത ഉപയോഗം നവകേരള സദസ്സിൻ്റെ സുഗഗമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുമെന്ന് ബോധ്യമായി. ഡ്രോൺ റൂൾ 2021ലെ റൂൾ 24 (2) പ്രകാരം മേഖലയെ താത്ക്കാലിക റെഡ് സോണായി പ്രഖ്യാപിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉത്തരവിൽ വ്യക്തമാക്കിയുണ്ട്. 20, 21, 22 ദിവസങ്ങളിൽ രാവിലെ ആറുമണിമുതൽ രാത്രി എട്ടുമണിവരെ തിരുവനന്തപുരം റൂറൽ ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല എന്നീ സ്റ്റേഷൻ പരിധികളിൽ നവകേരള സദസ്സ് നടക്കുന്ന 100 മീറ്റർ ചുറ്റളവിലെ പ്രദേശവും ഒരു നവകേരള സദസ്സിൽനിന്ന് അടുത്ത നവകേരള സദസ്സിലേക്ക് കടന്നുപോകുന്ന റൂട്ടുകളിലെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവുമാണ് താത്ക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക നിരീക്ഷണാവശ്യങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്.

Photo Courtesy : Google/ images are subject to copyright       

                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.