മഞ്ചേരി അപകടം; തീരാനോവായി മഞ്ചേരിയിലെ മജീദിന്റെ വീട്
മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കര്‍ണ്ണാടകയില്‍ നിന്നുള്ള അയപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ മഞ്ചേരി സ്വദേശി അബ്ദുല്‍ മജീദ് കുടുംബാംഗങ്ങളായ ഏഴുവയസ്സുകാരി മുഹ്സിന, തസ്നിമ (28), മകള്‍ മൂന്നുവയസ്സുകാരി റൈസ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മകളുടെ നിക്കാഹ് നിക്കാഹ് ഇന്ന് നടക്കാനിരിക്കെയാണ് മജീദിന്റെ അപ്രതീക്ഷമരണം. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ രണ്ടുപേരെ കൊരമ്പയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ ഓട്ടോയും ബസിന്റെ മുൻഭാഗവും പൂര്‍ണ്ണമായും തകര്‍ന്നു. ഓട്ടോ മറ്റൊരു കാര്‍ കണ്ട് വെട്ടിച്ച സമയത്ത് ബസുമായി കൂട്ടിയിടിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു .
Photo Courtesy : Google/ images are subject to copyright